call-icon google-plus

+2 കഴിഞ്ഞ് നല്ലൊരു കരിയർ കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തോടെയാണ് എല്ലാ വിദ്യാർത്ഥികളും ഡിഗ്രി കോഴ്സുകളെ സമീപിക്കുക. 12 വര്ഷം പ്ലസ്റ്റൂവും, 3 വര്ഷം ഡിഗ്രിയും -15 വര്ഷം കലാലയങ്ങൾക്ക് ഏല്പിച്ചുകൊടുത്തിട്ടും എന്തുകൊണ്ടാണ് ഭൂരിഭാഗം വിദ്യാർത്ഥികളും അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഘലയിലേക്കോ അർഹിക്കുന്ന സാലറിയിലേക്കോ എത്തിച്ചേരാത്തത് ? കാലഹരണപ്പെട്ട വിദ്യാഭ്യാസ സംവിധാനം തന്നെ കാരണം. തൊഴിൽ മേഖലക്ക് യോജിച്ച തൊഴിലാളികൾ അല്ല സൃഷ്ടിക്കപ്പെടുന്നത് എന്നതാണ് സത്യം. മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടുള്ള കോഴ്സുകളുടെ അഭാവമാണ് ഒരു പരിധിവരെ ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുവാനുള്ള കാരണം, ഇവിടെയാണ് B. voc പോലുള്ള തൊഴിലധിഷ്ഠിത ബിരുദ പഠനങ്ങളുടെ പ്രസക്തി.

അഭിരുചിക്ക് അനുയോജ്യമായ തൊഴില് മേഖലയില്, പ്രായോഗിക പരിശീലനത്തിന് മുന്തൂക്കം നല്കുന്ന സിലബസിന്റെ അടിസ്ഥാനത്തില് ബിരുദതല വിദ്യാഭ്യാസം നേടുന്നതിനായി 2014 ൽ UGC ആവിഷ്കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സുകളാണ് (Job oriented Degree Programme) ബി.വോക് അഥവാ ബാച്ലർ ഓഫ് വൊക്കേഷൻ (Batchlore of Vocation). മൂന്ന് വര്ഷത്തെ ഡിഗ്രി കോഴ്സാണ് B.Voc. സിലബസില് 60 ശതമാനവും തിരഞ്ഞെടുക്കുന്ന തൊഴില് മേഖലയില് പ്രാവീണ്യം നേടുന്നതിനുള്ള പരിശീലനത്തിനാണ് ബി.വോക് പ്രാധാന്യം നല്കിയിരിക്കുന്നത്. കോഴ്സ് പുർത്തിയാക്കിയ ഉടനെ തൊഴില് നേടാനോ സ്വന്തമായി തൊഴില് സംരംഭം തുടങ്ങാനോ വിദ്യാര്ഥികളെ പ്രാപ്തരാക്കുന്നതാണ് ബി.വോക് കോഴ്സ്.

ഇൻഡസ്ട്രി പാർട്നെർസുമായി സഹകരിച്ച് തൊഴിൽ മേഖലക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം പഠനകാലത്ത് തന്നെ സ്വായത്തമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും, ഏത് ജോലിയാണോ ഒരു വിദ്യാർത്ഥി ആഗ്രഹിക്കുന്നത് ആ തൊഴിലിന് വേണ്ട എല്ലാ നൈപുണ്യവും പ്രായോഗിക തലത്തിൽ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് B. voc കോഴ്സുകളിലൂടെ നടപ്പിലാക്കുന്നത്.

ലക്ഷക്കണക്കിന് ബിരുദധാരികൾ ഓരോ വർഷത്തിലും പഠിച്ചിറങ്ങുന്ന ഇന്ത്യയിൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയവരുടെ എണ്ണം വളരെ കുറവാണ്, ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന തൊഴിലില്ലായ്മ നമ്മുടെ സമൂഹത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും വളർച്ചക്ക് വിലങ്ങുതടിയാണ്. ഇത്തരത്തിൽ വരും വർഷങ്ങളിൽ കൂടുതൽ മികവുറ്റ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ സാമൂഹിക സാമ്പത്തിക രംഗത്തെ വളർച്ച സാധ്യമാകൂ എന്ന തിരിച്ചറിവിൽ നിന്നും 2013 ൽ NSDC യുടെ കീഴിൽ വിവിധ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് സെക്ടർ സ്കിൽ കൌൺസിൽ രൂപീകരിക്കുകയും ഘട്ടങ്ങളായി SSC യുമായി ചേർന്ന് യൂണിവേഴ്സിറ്റി തലത്തിലും കോളേജ് തലത്തിലുമായി നടത്താവുന്ന ബി.വോക് എന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് തുടക്കം കുറിച്ചു.

വരാൻ പോകുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളെ മുൻകൂട്ടി കണ്ട് അവിടെ സൃഷ്ടിക്കപെടാൻ സാധ്യതയുള്ള തൊഴിലുകൾക്കായി പുതുതലമുറയെ പ്രാപ്തരാക്കുക എന്നതാണ് ബി.വോക് ചെയ്യുന്നത്. ഇത്തരത്തിൽ ഉള്ള കൃത്യതയാർന്ന പഠനത്തിലൂടെ തയ്യാറാക്കപ്പെടുന്ന കോഴ്സുകൾക്ക് മാത്രമേ ഭാവി തലമുറയുടെ തൊഴിൽ ആവശ്യങ്ങളെ നിറവേറ്റാൻ കഴിയൂ

പ്രാക്ടിക്കൽസിനു പ്രാധാന്യം നൽകി നടത്തുന്ന ബി വോക് കോഴ്സുകൾ ആകെ 180 ക്രെഡിറ്റിൽ, 108 ക്രെഡിറ്റ് പ്രാക്ടിക്കൽ അഥവാ സ്കിൽ കമ്പോണന്റ്റ് ആയും 72 ക്രെഡിറ്റ് തിയറി അഥവാ എഡ്യൂക്കേഷൻ കമ്പോണന്റ്റ് ആയും ക്രമീകരിച്ചിരിക്കുന്നു. BA, B.com, BBA, BSc തുടങ്ങി മറ്റ് എല്ലാ ഡിഗ്രി കോഴ്സുകളും പോലെ തന്നെ യു.ജി.സി. യുടെ റഗുലർ ഡിഗ്രി കോഴ്സുകളാണ് B.Voc ബിരുദവും. IAS, IPS, SSC – തുടങ്ങി ബിരുദം യോഗ്യതയായി ഇന്ത്യയിൽ നടത്തപ്പെടുന്ന എല്ലാ മത്സരപരീക്ഷകളും, തൊഴിൽ മേഖലകളും B.Voc കഴിഞ്ഞ വിദ്യാർത്ഥികൾക്കും എത്തിപ്പെടാവുന്നതാണ്. .മൂന്ന് വർഷം ദൈർഗ്യമുള്ള ബി വോക് കോഴ്സ് പൂർത്തീകരിക്കുമ്പോൾ NSQF ലെവൽ 6 സർട്ടിഫിക്കറ്റുകളും നൽകുന്ന അഡ്വാൻസ് ഡിപ്ലോമ യോഗ്യതയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു .ഏതെങ്കിലും കാരണത്താൽ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിയാതിരിക്കുന്ന സാഹചര്യത്തിൽ ഒരു വര്ഷം മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചത് എങ്കിൽ ഡിപ്ലോമയും, രണ്ട് വര്ഷം പൂർത്തിയാക്കിയവർക്ക് അഡ്വാൻസ് ഡിപ്ലോമയും ലഭിക്കും എന്നത് ബി വോക് കോഴ്സുകളുടെ മാത്രം പ്രേത്യേകതയാണ് കൂടാതെ താത്കാലികമായി നിർത്തിവച്ച കോഴ്സ് സൗകര്യപ്രദമായ സമയത്തു റിജോയിൻ ചെയ്ത് പൂർത്തീകരിക്കാനും ബി വോക് അവസരം നൽകുന്നു . ഇന്റേൺഷിപ്പിൽ മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥിക്കിൾകു കോഴ്സ് കഴിയുന്നതോടൊപ്പം തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള അവസരവും ബി വോക് കോഴ്സുകൾ നൽകുന്നു . 2014 ൽ 550 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച ബി വോക് കോഴ്സുകൾ 2022 അദ്ധ്യേന വര്ഷം ആവുമ്പോഴേക്കും 100000 മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നു എന്നതും ശ്രെദ്ധയമാണ്.
മെഡിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡിക്കൽ റോബോട്ടിക് എന്നീ മേഖലകൾ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാരാമെഡിക്കൽ രംഗത്ത് 2030 ആവുമ്പോഴേക്കും 1.5 മില്യൺ തൊഴിലവസരങ്ങൾ വരും എന്നതും ഈ മേഖലയിലെ ബി.വോക് കോഴ്സുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. മെഡിക്കൽ ലാബ് ടെക്നോളജി, ഒപ്റ്റോമെട്രി മെഡിക്കൽ ഇമേജിങ് ടെക്നോളജി, റേഡിയോളജി, തുടങ്ങി ഒട്ടനവധി മേഖലകളിലായി ഉയർന്ന ശമ്പളത്തോട് കൂടി ജോലി നേടുവാൻ B.voc കോഴ്സുകളിലൂടെ സാധിക്കുന്നതാണ്. മാറുന്നതൊഴിലവസരങ്ങൾക്ക് അനുസൃതമായ കോഴ്സുകൾ നൽകുന്ന ബി വോക്ൽ പാരാമെഡിക്കൽ, ഹെൽത്ത് കെയർ മേഖലകളിലും സാധ്യതകൾ കൂടുതലാണ് .പാരാമെഡിക്കൽ രംഗത്ത് ഉയർന്ന ശമ്പളത്തോടെയുള്ള ജോലി നേടുവാൻ ബി.വോക് കോഴ്സുകളിലൂടെ സാധ്യമാകുന്നു.

Igniting Excellence in Young Minds !

 
jgi-join-svg-logo
join-svg-logo
uk-skills-svg-logo